കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കേരളത്തിൽ ഇന്ന് 22 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. സമ്ബര്‍ക്കത്തിലൂടെയടക്കം രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പ്രദേശങ്ങളെ കണ്ടൈന്‍മെന്‍റ് സോണുകളാക്കിയിരിക്കുന്നത്. അതേസമയം ഹോട്ട് സ്പോട്ട് ലിസ്റ്റില്‍ നിന്ന് ആറ് പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.

മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (2), ശ്രീകൃഷ്ണപുരം (2), വയനാട് ജില്ലയിലെ മേപ്പാടി (19, 22), കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം മുന്‍സിപ്പാലിറ്റി (5, 22) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ സംസ്ഥാനത്ത് ആകെ 351 ഹോട്ട് സ്പോട്ടുകളാണുള്ളത്.

പുതിയ ഹോട്ട് സ്പോട്ടുകള്‍:

തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10, 11, 21), എരുമപ്പെട്ടി (9), പോര്‍ക്കുളം(3), ചേലക്കര (17), അളഗപ്പനഗര്‍ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9), ദേശമംഗലം (11, 13, 14, 15), മാള (16)

കാസര്‍ഗോഡ് ജില്ലയിലെ പീലിക്കോട് (11), ബളാല്‍ (2, 3, 11, 14), കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി (1, 24), പുത്തിഗെ (6), മടിക്കൈ (2), പടന്ന (5)

കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാര്‍ഡുകളും), പൂയപ്പള്ളി (എല്ലാ വാര്‍ഡുകളും), തൃക്കരുവ (എല്ലാ വാര്‍ഡുകളും)

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും), നിലമ്ബൂര്‍ മുന്‍സിപ്പാലിറ്റി (എല്ലാ വാര്‍ഡുകളും)

പത്തനംതിട്ട ജില്ലയിലെ കോന്നി (1, 16), തഴക്കര (21)

LEAVE A REPLY

Please enter your comment!
Please enter your name here