രാജ്യത്ത് കോവിഡ് ബാധിതര്‍ കുറയുന്നു. വീണ്ടും പ്രതിദിന കോവിഡ് രോ​ഗികള്‍ 30,000ല്‍ താഴെ എത്തി. 24 മണിക്കൂറിനിടെ 25,166 പേ‍ര്‍ക്ക് കോവിഡ് ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 154 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

നിലവില്‍ 3,69,846 പേരാണ് ചികിത്സയിലുള്ളത്. 146 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ചികിത്സാരോ​ഗികളാണിത്. രോ​ഗമുക്തി നിരക്ക് 97.50 ശതമാനമായി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ 56.81 കോടി വാക്സിന്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ കൈവശം 2.25 കോടി ഡോസ് വാക്സിന്‍ അവശേഷിക്കുന്നതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here