സൗദിയിൽ കോവിഡ് ബാധിച്ച്​ ബുധനാഴ്​ച 30 പേർ മരിച്ചു. ആകെ മരണസംഖ്യ 579 ആയി. 2369 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 68159 ആയി.

പുതുതായി 2171 പേർക്ക്​ കോവിഡ്​ പരിശോധന ഫലം പോസിറ്റീവായി. ഇതോടെ കോവിഡ്​ പോസിറ്റീവായവരുടെ എണ്ണം 91182 ആയി​. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22,444 ആളുകൾ ചികിത്സയിലുണ്ട്​. ഇതിൽ 1321 പേരുടെ നില ഗുരുതരമാണ്​. അവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. 24 മണിക്കൂറിനിടെ 16,976 ​േകാവിഡ്​ പരിശോധനകളാണ്​ നടന്നത്​. ഇതോടെ രാജ്യത്ത്​ ഇതുവരെ നടന്ന പരിശോധനകളുടെ എണ്ണം 870,963 ആയി​.

LEAVE A REPLY

Please enter your comment!
Please enter your name here