ഷാർജയിലെ സർക്കാർ സ്ഥാപനങ്ങളിൽ 30% ജീവനക്കാർ നാളെ മുതൽ ജോലിക്കെത്തും. അടുത്തഘട്ടത്തിൽ കൂടുതൽ പേരെ അനുവദിക്കും. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തുന്നതിന്റെ ഭാഗമായാണിതെന്ന് അധികൃതർ അറിയിച്ചു.

ഗർഭിണികൾ, നിശ്ചയദാർഢ്യ വിഭാഗക്കാർ, രോഗികൾ, 60 വയസ്സു കഴിഞ്ഞവർ എന്നിവർ വരേണ്ടതിലെങ്കിലും മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം. ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അമ്മമാരെയും ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here