യുഎഇ യിൽ 3,000 സർക്കാർ ജീവനക്കാരിൽ കോവിഡ് ടെസ്റ്റ് നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. റാസ് അൽ ഖൈമയിലെ മാനവ വിഭവശേഷി വകുപ്പിന്റെ നേതൃത്വത്തിലാണ് ടെസ്റ്റുകൾ നടത്തുകയെന്ന് അൽ ബയാൻ ദിനപത്രം റിപ്പോർട്ട് ചെയ്തു.

50 ശതമാനം ജീവനക്കാരും ഓഫീസുകളിൽ നിന്ന് ജോലി ചെയ്യണമെന്ന് സർക്കാർ പ്രഖ്യാപിച്ചതോടെയാണ് പുതിയ പദ്ധതി ആരംഭിച്ചത്. മറ്റ് സർക്കാർ വകുപ്പുകളുടെയും ആശുപത്രിയുടെയും സഹകരണത്തോടെയാണ് സ്ക്രീനിംഗ് നടത്തുക.

ജോലി ചെയ്യുന്ന അന്തരീക്ഷം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഓരോ വകുപ്പിനും പ്രത്യേക മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആവശ്യമായ മുൻകരുതലുകൾ പാലിച്ച് ജീവനക്കാർക്ക് അവരുടെ ഓഫീസുകളിൽ നിന്ന് ജോലി പുനരാരംഭിക്കാൻ കഴിയുമെന്നും മാനവ വിഭവശേഷി വകുപ്പ് ജനറൽ ഡയറക്ടർ മുഹമ്മദ് അബ്ദുൾ ലത്തീഫ് ഖലീഫ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here