ഖത്തറില്‍ നിന്ന് 30,000ഓളം ഇന്ത്യക്കാര്‍ നാടണഞ്ഞതായും കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങിയ ഇന്ത്യക്കാരില്‍ ഭൂരിഭാഗവും തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍. ഖത്തറിലെ പ്രവര്‍ത്തന കാലാവധി അവസാനിച്ച ശേഷം സിംഗപ്പൂരിലേക്ക് സ്ഥലം മാറിപ്പോകുന്ന അംബാസഡര്‍ക്ക് നല്‍കിയ വെര്‍ച്വല്‍ യാത്ര അയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

30,000ഓളം ഇന്ത്യക്കാര്‍ ഇതിനകം ഖത്തറില്‍ നിന്ന് മടങ്ങിയിട്ടുണ്ട്. ഇനിയും 18,000ഓളം പേര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരായുണ്ട്. എന്നാല്‍, ഖത്തറിലെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ട സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. 3 വര്‍ഷവും 9 മാസവും നീണ്ട ഖത്തറിലെ തന്റെ പ്രവര്‍ത്തന കാലയളവില്‍ അപെക്‌സ് ബോഡികളില്‍ നിന്നും പ്രവാസി സംഘടനകളില്‍ നിന്നും ഇന്ത്യന്‍ കമ്യൂണിറ്റിയില്‍ നിന്നും മികച്ച സഹകരണമാണ് ലഭിച്ചതെന്ന് അംബാസഡര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here