24 മണിക്കൂറിനിടെ രാജ്യത്ത് 30,549 പേര്‍ക്ക്കൂടി കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു. 38,887 പേര്‍ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,17,26,507 ആയി. ഇതില്‍ 3,08,96,354 പേര്‍ രോഗമുക്തരാകുകയും ചെയ്തു.

കഴിഞ്ഞ ദിവസം 422 മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു . കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4,25,195 ആയി ഉയര്‍ന്നു.

4,04,958 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. അതേസമയം, കഴിഞ്ഞ ദിവസം രാജ്യമൊട്ടാകെ 61,09,587 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here