സൗദിയിൽ കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 2213 രോഗികൾ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ആകെ 101130 പേർ രോഗമുക്തി നേടി. അതേസമയം, പുതുതായി 3379 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 37 മരണവും രേഖപ്പെടുത്തി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 157612 ഉം മരണ സംഖ്യ 1267 ഉം ആയി ഉയർന്നു. ഇന്നത്തെ 72 പേർ ഉൾപ്പെടെ ആകെ 2027 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയിൽ ഇന്നലെയും ഇന്നുമാണ് 4000 ത്തിൽ താഴേയ്ക്ക് വൈറസ് ബാധിതരുടെ എണ്ണം വന്നത്. 35656 കോവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം പൂർത്തീകരിച്ചത്. ഇങ്ങനെ 1284653 ടെസ്റ്റുകൾ ഇതിനകം രാജ്യത്ത് നടത്തിയതായി ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. 55215 പേരാണ് സൗദയിൽ നിലവിൽ ചികിത്സയിൽ കഴിയുന്നവർ. 189 പ്രദേശങ്ങളിലേക്ക് രോഗം പടർന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here