ഖത്തറില്‍ ഇന്ന് കൊവിഡ് സ്ഥീരികരിച്ചത് 340 പേര്‍ക്ക് മാത്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേര്‍ക്കാണ് രോഗം ഭേദമായത്. 1,03,377 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. കോവിഡ് ചികിത്സയിലായിരുന്ന മൂന്നു പേര്‍ ഇന്ന് മരിച്ചു. 56, 59, 69 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 157 ആയി. 8 പേരെ കൂടി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

128 പേരാണ് നിലവില്‍ ഐസിയുവില്‍ ഉള്ളത്. 42 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 526 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. രാജ്യത്ത് ആകെ 106648 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,114 പേര്‍ മാത്രമാണ് നിലവില്‍ രോഗികളായി ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here