സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്​ 37 പേർ കൂടി മരിച്ചു. രാജ്യത്ത്​ ഇതുവരെ കോവിഡ് ബാധയിൽ മരിച്ചവരുടെ എണ്ണം 783 ആയി. 24 മണിക്കൂറിനുള്ളിൽ 3288 പേർക്ക്​​ പുതുതായി രോഗം സ്ഥിരീകരിച്ചു​. പുതുതായി രോഗവിമുക്തി നേടിയത്​ 1815 പേരാണ്​. ആകെ രോഗമുക്തരുടെ എണ്ണം 76339 ആയി.

ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31449 ആയി ഉയർന്നു. ഇതിൽ 1686 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്​​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​. റിയാദിൽ ആശങ്കാജനകമായ രീതിയിൽ രോഗികളുടെ എണ്ണം ഉയരുന്നു. ചൊവാഴ്​ച ഇവിടെ പുതിയ രോഗികളുടെ എണ്ണം ആയിരം കടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here