ഇന്ത്യയിൽ കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 82.6 ലക്ഷമായി. രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനിടെ 38,310 പേര്‍ക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 82,67,623 ആയി.

24 മണിക്കൂറിനിടെ 490 കോവിഡ്​ മരണം കൂടി റിപ്പോര്‍ട്ട്​ ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 1,23,097 ആയി ഉയര്‍ന്നു. നിലവില്‍​ 5,41,405 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലാണ്. രാജ്യത്തെ കോവിഡ്​ പോസിറ്റീവ്​ നിരക്ക്​ 6.38 ശതമാനമായി. 76,03,121 ​പേര്‍ ഇതുവരെ രോഗമുക്തി നേടി.

രാജ്യത്ത്​ പുതുതായി കോവിഡ്​ സ്​ഥിരീകരിക്കുന്നതില്‍ 80 ശതമാനവും 10 സംസ്​ഥാനങ്ങളിലാണ്​. കേരളത്തിലാണ്​ രോഗബാധിതരുടെ എണ്ണം നിലവില്‍ കൂടുതല്‍. ഡല്‍ഹി, മഹാരാഷ്​ട്ര തുടങ്ങിയ സംസ്​ഥാനങ്ങളിലും രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here