24 മണിക്കൂറിനിടെ രാജ്യത്ത് 39,070 പേര്‍ക്ക് കൂടി കോവിഡ്- പോസിറ്റീവ് സ്ഥിരീകരിച്ചു. 491 കോവിഡ് മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്ത് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 4,06,822 ആയി ഉയര്‍ന്നു.

കോവിഡില്‍ ആകെ മരണസംഖ്യ 4,27,862 ആയി ഉയര്‍ന്നു. ഇതുവരെ 3,19,34,455 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍, 3,10,99,771 പേര്‍ സുഖം പ്രാപിച്ചു. 43,910 പേര്‍ ഇന്നലെ മാത്രം രോഗമുക്തരായി.

55,91,657 പേര്‍ക്ക് കഴിഞ ദിവസം വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്തൊട്ടാകെ ഇതുവരെയുള്ള വാക്‌സിനേഷന്‍ 50 കോടി ഡോസ് പിന്നിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here