സൗദിയിൽ 3921 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗബാധ സ്ഥിരീകരിച്ചത്​. 1010 പേർക്ക്​ രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 119942 ഉം രോഗമുക്തരുടെ എണ്ണം 81029 ഉം ആയി. 38020 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. പുതുതായി 27324 സാമ്പിളുകളാണ്​ പരിശോധിച്ചത്​. രാജ്യത്ത്​ ഇതുവരെ നടന്ന കോവിഡ്​ പരിശോധനകളുടെ എണ്ണം 1069636 ആയി.

സൗദി അറേബ്യയുടെ തലസ്ഥാന നഗരം പുതിയ രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഞെട്ടിക്കുന്നു. ലോക്​ഡൗൺ ഇളവിന്​ ശേഷം കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ മറ്റ്​ ഭാഗങ്ങളെ അപേക്ഷിച്ച്​ രോഗവ്യാപനത്തി​ന്റെ കൂടിയ കണക്കാണ്​ റിയാദിൽ നിന്ന്​ പുറത്തുവരുന്നത്​. വെള്ളിയാഴ്​ച റിയാദ്​ നഗരത്തിൽ മാത്രമായി 1584 ആളുകളിലാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. രോഗവ്യാപനത്തി​​െൻറ തോതിൽ ഒപ്പമുണ്ടായിരുന്ന ജിദ്ദയിൽ പോലും പുതിയ രോഗികളുടെ എണ്ണം 391 മാ​ത്രമാണ്​.

ആരോഗ്യമുൻകരുതൽ നിർദേശങ്ങൾ പാലിക്കാൻ ആളുകൾ തയാറായില്ലെങ്കിൽ റിയാദിൽ തീർത്തും അപകടകരമായ അവസ്ഥ വന്നുചേരുമെന്ന്​ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ്​ നൽകുന്നു. റിയാദിൽ മരണ സംഖ്യയും വലിയ തോതിൽ ഉയരുന്നുണ്ട്​. രാജ്യമാകെ 36 പേരുടെ മരണമാണ്​​ വെള്ളിയാഴ്​ച രേഖപ്പെടുത്തിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here