സുരക്ഷിതമായ ഡ്രൈവിംഗ് നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ട് അബൂദബി പൊലീസ്. തലസ്ഥാന നഗരത്തില്‍ ലൈറ്റിടാതെ രാത്രി വാഹനമോടിച്ചാല്‍ 500 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റും ശിക്ഷയെന്ന് പൊലീസ് അറിയിച്ചു.

നിയമലംഘകരെ പിടികൂടാന്‍ നിരീക്ഷണം ശക്തമാക്കി. ഒരു വര്‍ഷത്തിനിടെ ഇതാവര്‍ത്തിച്ചാല്‍ കേസ് ഫയല്‍ ട്രാഫിക് പ്രോസിക്യൂഷന് കൈമാറുന്നതടക്കം കടുത്ത നടപടികള്‍ ഉണ്ടാകും. ലൈറ്റ് ഇല്ലാതെ വാഹനമോടിക്കരുതെന്ന് അബൂദബി പൊലീസ് പട്രോളിങ് ഡയറക്ടര്‍ മേജര്‍ സാലിം അഹ് മദ് അശാംസി പറഞ്ഞു. പൊതുജനങ്ങള്‍ക്ക് നിയമലംഘനങ്ങള്‍ റിപോര്‍ട് ചെയ്യാം. ഫോണ്‍: 999.

LEAVE A REPLY

Please enter your comment!
Please enter your name here