കു​വൈ​ത്തി​ല്‍ കോ​വി​ഡ്​ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യി​രു​ന്ന 40000 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ ബോ​ണ​സ്​ ല​ഭി​ക്കും.2020 ഫെ​ബ്രു​വ​രി 24 മു​ത​ല്‍ മേ​യ്​ 31 വ​രെ കാ​ല​യ​ള​വി​ല്‍ കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​ണ്​ ബോ​ണ​സ്​ ന​ല്‍​കു​ന്ന​ത്. 134 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ ഇ​തി​ന്​ ക​ണ​ക്കാ​ക്കു​ന്ന​ത്.

ബോ​ണ​സ്​ ല​ഭി​ക്കാ​ത്ത​തും തു​ക ക​ണ​ക്കാ​ക്കി​യ​തും സം​ബ​ന്ധി​ച്ച്‌​ പ​രാ​തി​യു​ള്ള​വ​ര്‍​ക്ക്​ സ​മി​തി​യെ സ​മീ​പി​ക്കാം. അ​തി​നി​ടെ ബോ​ണ​സ്​ ന​ല്‍​കാ​ന്‍ പ​ണ ല​ഭ്യ​ത​ക്കു​റ​വ്​ ധ​ന​മ​ന്ത്രാ​ല​യ​ത്തെ അ​ല​ട്ടു​ന്നു​ണ്ട്. ത​വ​ണ​ക​ളാ​യി ന​ല്‍​കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.600 ദ​ശ​ല​ക്ഷം ദീ​നാ​റാ​ണ്​ എ​ല്ലാ വ​കു​പ്പു​ക​ളി​ലു​മാ​യി കോ​വി​ഡ്​ ബോ​ണ​സി​നാ​യി വേ​ണ്ടി​വ​രു​ക.

ഡോ​ക്​​ട​ര്‍​മാ​രും ന​ഴ്​​സു​മാ​രും പാ​രാ​മെ​ഡി​ക്ക​ല്‍ സ്​​റ്റാ​ഫും ഉ​ള്‍​പ്പെ​ടു​ന്ന ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ര്‍​ക്ക്​ പു​റ​മെ കോ​വി​ഡ്​​കാ​ല സേ​വ​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​​ട്ട മ​റ്റു സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കും. ക​ര്‍​ഫ്യൂ കാ​ല​ത്ത്​ സേ​വ​നം അ​നു​ഷ്​​ടി​ച്ച പൊ​ലീ​സു​കാ​ര്‍, സൈ​നി​ക​ര്‍, നാ​ഷ​ന​ല്‍ ഗാ​ര്‍​ഡ്​ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കെ​ല്ലാം ആ​നു​കൂ​ല്യം ല​ഭി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here