ഇന്ത്യയിൽ കോവിഡ് രോഗ വ്യാപനം അതി തീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പുതിയ കോവിഡ് കേസുകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത് . 4,187 മരണവും പുതുതായി സ്ഥിരീകരിച്ചു .

ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,18,92,676 ആയി ഉയര്‍ന്നു. നിലവില്‍ 37,23, 446 സജീവ കേസുകളാണുളളത്. ആകെ 2,38,270 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. അതെ സമയം 16,73,46,544 പേര്‍ രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം പിടിവിട്ട് കുതിക്കുന്ന പശ്ചാത്തലത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കൂടി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here