രാജ്യത്ത്​ 41,831 പേര്‍ക്ക്​ കൂടി കോവിഡ്​ പോസിറ്റിവ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം 541 പേര്‍ കോവിഡ്​ ബാധിതരായി മരിച്ചു . തുടര്‍ച്ചയായി അഞ്ചാം ദിവസമാണ്​​ കോവിഡ്​ രോഗികളുടെ എണ്ണം 40,000 ന്​ മുകളില്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. 4.1 ലക്ഷം കോവിഡ്​ രോഗികളാണ് നിലവില്‍​ രാജ്യത്തുള്ളത്​. 39,258 പേരാണ്​ 24 മണിക്കൂറിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്​ സുഖം പ്രാപിച്ചത്.

കഴിഞ്ഞ ദിവസം 20,624 പേര്‍ക്ക്​​ രോഗം​ സ്ഥിരീകരിച്ച കേരളമാണ് പ്രതിദിന കേസുകളില്‍ ​ ഏറ്റവും മുന്നില്‍. മഹാരാഷ്​ട്രയില്‍ 6960 പേര്‍ക്കും ആ​ന്ധ്രാ ​പ്രദേശില്‍ 2006 പേര്‍ക്കും കോവിഡ് പോസിറ്റീവ് ​ സ്ഥിരീകരിച്ചു. കോവിഡ്​ ബാധിച്ച്‌​ മരിച്ച 541 പേരില്‍ 231 പേര്‍ മഹാരാഷ്​ട്രയില്‍ നിന്നും 80 പേര്‍ കേരളത്തില്‍ നിന്നും 68 പേര്‍ ഒഡീഷയില്‍ നിന്നുമുള്ളവരാണ്​. അതെ സമയം രാജ്യത്തുട നീളമുള്ള വാക്സിനേഷന്‍ 47 കോടി ഡോസ് പിന്നിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here