സൗദിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ 4,507 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ കൂടി ഇന്ന് മരിച്ചു. 3,170 പേര്‍ക്കാണ് പുതുതായി രോഗം സുഖപ്പെട്ടത്.

ഇതോടെ മരണസംഖ്യ 1000 കവിഞ്ഞു. ഇന്നത്തെ കണക്ക് പ്രകാരം 1,011 പേരാണ് രാജ്യത്ത് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,32,048ഉം സുഖപ്പെട്ടവരുടെ എണ്ണം 87,890ഉം ആയി. 43,147 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 1,897 പേരുടെ നില ഗുരുതരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here