കുവൈത്തിൽ 41 ഇന്ത്യക്കാർ ഉൾപ്പെടെ 454 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 35,920 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​ച 877 പേർ ഉൾപ്പെടെ 26,759 പേർ രോഗമുക്​തി നേടി. ഏഴുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 296 ആയി. ബാക്കി 8865 പേരാണ്​ ചികിത്സയിലുള്ളത്​.

ഫർവാനിയ ഗവർണറേറ്റിൽ 153 പേർ, അഹ്​മദി ഗവർണറേറ്റിൽ 88 പേർ, ജഹ്​റ ഗവർണറേറ്റിൽ 107 പേർ, ഹവല്ലി ഗവർണറേറ്റിൽ 66 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 40 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ജലീബ്​ അൽ ശുയൂഖ്​ 32, ഫർവാനിയ 34, അർദിയ 23, അബ്​ദലി 20, ജഹ്​റ 19, ഖൈത്താൻ 15 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​.

LEAVE A REPLY

Please enter your comment!
Please enter your name here