അബുദാബി : യുഎഇ യിൽ ഇന്ന് 461 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 65,802 ആയി. ഇന്ന് രണ്ടു പേർ മരണപ്പെട്ടു. അതേ സമയം 131 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 58,153 ആയി.

അ​ജ്മാ​നി​ല്‍ മൂ​ന്നു മി​നി​റ്റി​ന​കം ഫ​ലം ല​ഭി​ക്കു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു.തമോഹ് ഹെല്‍ത്ത് കെയര്‍ സ്ഥാപിച്ച കൊവിഡ് വൈറസ് ലേസര്‍ സ്‌ക്രീനിങ് സെന്റര്‍ അജ്മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയാണ് ഉദ്ഘാടനം ചെയ്തത്.

20 ലേ​സ​ര്‍ സ്ക്രീ​നി​ങ്​ ബൂ​ത്തു​ക​ളു​ള്ള കേ​ന്ദ്ര​ത്തി​ല്‍ പ്ര​തി​ദി​നം 6,000 മു​ത​ല്‍ 8,000 വ​രെ ആ​ളു​ക​ളെ പ​രി​ശോ​ധി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട്.പരിശോധനാ നിരക്ക് 50 ദിര്‍ഹമാണ്.

വി​പു​ല​മാ​യ കോ​വി​ഡ്​ വൈ​റ​സ് പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കാ​ന്‍ യു.​എ.​ഇ നേ​തൃ​ത്വം എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​മെ​ന്നും രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും ലേ​സ​ര്‍ സ്ക്രീ​നി​ങി​ന് വി​ധേ​യ​മാ​യി ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച കി​രീ​ടാ​വ​കാ​ശി പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here