ദുബായ്: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്. ഇന്നു മാത്രം 491 കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 402 പേർ കൊവിഡ് മുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 8661 കൊവിഡ് രോഗികളാണ് യുഎഇയിൽ ഉള്ളത്.

68,043 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. യുഎഇയിൽ വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണ് ഇത്. ഇതുവരെ 378 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 68511 കേസുകളാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 59472 പേർ രോഗമുക്തി നേടി. യുഎഇ നിവാസികൾ ജാഗ്രത പുലർത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന് ആരോഗ്യ വിദഗ്ദർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here