ജൂൺ 7 മുതൽ ഫെഡറൽ മന്ത്രാലയങ്ങൾ, ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവയുടെ ആസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന യുഎഇ സർക്കാർ വകുപ്പുകളിലെ 50% ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കാമെന്ന് വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.

സർക്കാർ സ്ഥാപനങ്ങളിൽ 30 ശതമാനം ജീവനക്കാരെയാണ് അനുവദിച്ചിരുന്നത്. രാജ്യത്ത് കോവിഡ്-19 ന്റെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഓഫീസിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here