50,129 പേര്‍ക്കൂകൂടി കൊവിഡ് സ്ഥിരീകരി​ച്ചതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തെട്ടുലക്ഷം കടന്നു. രാജ്യത്ത് 78,64,811 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ ഉണ്ടായത്​. ഇരുപത്തി​നാലുമണി​ക്കൂറി​നി​ടെ 578 മരണങ്ങളും റി​പ്പോര്‍ട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 1,18,534 ആയി​ ഉയര്‍ന്നു.

അതേസമയം രോഗമുക്തി​ നി​രക്കും ഉയരുകയാണ്. രോഗമുക്തി​ നി​രക്ക് തൊണ്ണൂറുശതമാനമായെന്നാണ് റി​പ്പോര്‍ട്ട്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 70,78,123 ആയി. ഇരുപത്തി​നാലുമണി​ക്കൂറി​നി​ടെ 62,077 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം, ഇന്നലെ സംസ്ഥാനത്ത് 8253 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ ആകെ മരണം 1306 ആയി. ഒരു ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവുണ്ടാവുകയും ചെയ്തു. 909 പേര്‍ക്കാണ് ഇന്നലെ തലസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 1170 പേര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലും ഇന്നലെ രോഗികളുടെ എണ്ണം ആയിരം കടന്നു. 1086 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here