കുവൈത്തിൽ 505 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 39,650 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ഞായറാഴ്​ച 514 പേർ ഉൾപ്പെടെ 31,240 പേർ രോഗമുക്​തി നേടി. ഏഴുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 326 ആയി. ബാക്കി 8084 പേരാണ്​ ചികിത്സയിലുള്ളത്​. ഫർവാനിയ ഗവർണറേറ്റിൽ 142 പേർ, അഹ്​മദി ഗവർണറേറ്റിൽ 132 പേർ, ജഹ്​റ ഗവർണറേറ്റിൽ 131 പേർ, ഹവല്ലി ഗവർണറേറ്റിൽ 54 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 46 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 57, നസീം 28, തൈമ 19, അബ്​ദലി 22, ജലീബ്​ അൽ ശുയൂഖ്​ 18, ഫിർദൗസ്​ 18, സഅദ്​ അൽ അബ്​ദുല്ല 16 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 231 കുവൈത്തികൾക്കും 274 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here