രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെത്താക്കള്‍ 19 ശതമാനം കൂടുതല്‍ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറുകളില്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ ആകെ 50,848 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ആഗോളതലത്തില്‍ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ഇത് വരെ ആകെ 3,00,28,709 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറുകളില്‍ 68,817 പേര്‍ കൂടി കോവിഡ് രോഗവിമുക്തി നേടുകയും ചെയ്‌തു. നിലവില്‍ രോഗം ബാധിച്ച്‌ ചികിത്‌സില്‍ ഉള്ളത് 6,43,194 പേരാണ്.

കേന്ദ്ര സര്‍ക്കാര്‍ കോവിഡ് വാക്‌സിന്‍ വിതരണം ഏറ്റെടുത്ത ആദ്യ ദിവസം തന്നെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. കേന്ദ്രത്തിന്റെ വാക്‌സിന്‍ പദ്ധതി ആരംഭിച്ച്‌ ആദ്യ 24 മണിക്കൂറുകള്‍ക്കുള്ളില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചത് 88.09 ലക്ഷം പേരായിരുന്നു. എന്നാല്‍ രണ്ടാമത്തെ ദിവസമായ ചൊവ്വാഴ്ച അത് 53.4 ലക്ഷമായി കുറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here