ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ആലോചനയിലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. 60 ശതമാനം സര്‍വീസുകള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്.

കോവിഡിന് മുൻപ് സര്‍വീസ് നടത്തിയിരുന്ന 55 മുതല്‍ 60 ശതമാനം വരെയുള്ള ആഭ്യന്തര വിമാന സര്‍വീസുകളാണ് പുനഃരാരംഭിക്കാന്‍ ആലോചിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച്‌ നവംബറില്‍ വിമാന സര്‍വീസുകള്‍ തുടങ്ങാമെന്നാണ് കരുതുന്നത്.

രാജ്യവ്യാപക ലോക്ഡൗണിന് പിന്നാലെ മാര്‍ച്ച്‌ 25-നാണ് ആഭ്യന്തര – അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ മെയ് 25-ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here