യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ രണ്ടു പേര്‍ കൂടി മരിച്ചു. 674 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 654 പേര്‍ക്ക് കൂടി രോഗം ഭേദമായതായും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണ സംഖ്യ 401 ആയി.

രാജ്യത്ത് ആകെ രോഗികള്‍ 80,940ആണ് . രോഗമുക്തി നേടിയവരുടെ എണ്ണം 70,635ഉം ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 9,904ഉം ആണ്. രാജ്യത്ത് പരിശോധന ശക്തമായി തുടരുന്നു. 87,000 പേര്‍ക്ക് കൂടി പരിശോധന നടത്തിയപ്പോഴാ‌ണ് 674 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here