ബഹ്​റൈനിൽ പുതുതായി 72 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ഇവരിൽ 47 പേർ വിദേശ തൊഴിലാളികളാണ്​. 25 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 3890 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ മൂന്ന്​ പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്​തികരമാണ്​.

കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ 113 പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്​ സുഖം പ്രാപിച്ചവരുടെ എണ്ണം 2753 ആയി ഉയർന്നു. കഴിഞ്ഞ ദിവസം രണ്ടുപേർ കൂടി മരിച്ചതോടെ മരണം സംഖ്യ 12 ആയി. 53 വയസുള്ള പ്രവാസിയും 67 വയസുള്ള ബഹ്​റൈൻ സ്വദേശിയുമാണ്​ മരിച്ചത്​.

LEAVE A REPLY

Please enter your comment!
Please enter your name here