കേരളത്തിൽ ചൊവ്വാഴ്ച 720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡിഎസ്ഇ 29, ഐടിബിപി 4, കെഎൽഎഫ് 1 കെഎസ്ഇ 4 എന്നിങ്ങനെയും രോഗമുണ്ടായി. ആകെ രോഗം സ്ഥരീകരിച്ചവരുടെ എണ്ണം 13,994. ഒരു മരണവും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ വിക്ടോറിയയാണ് (72) മരിച്ചത്. 274 പേർ രോഗമുക്തി നേടി.

1,62,444 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 8277 പേർ ആശുപത്രികളിൽ. ഇന്ന് 984 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 3,08,348 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 7410 സാംപിളിന്റെ റിസൾട്ട് വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,90,047 സാംപിളുകള്‍ ശേഖരിച്ചതില്‍ 96,544 സാംപിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 353 ആയി.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ചികിത്സാ സൗകര്യം ആവശ്യത്തിനുണ്ടോ എന്ന ആശങ്ക ആവശ്യമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ പണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ജൂലൈ 17 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഒട്ടാകെ 187 സിഎഫ്എൽടിസികളിലായി 20,404 കിടക്കകൾ തയാറായിട്ടുണ്ട്. 305 ഡോക്ടർമാരെയും 575 നഴ്സുമാരെയും 27 ലാബ് ടെക്നീഷ്യൻമാരെയും ഫാർമസിസ്റ്റുകളെയും ഇതിന്റെ പ്രവർത്തനങ്ങൾക്കായി ഒരുക്കി.

742 സിഎഫ്എൽടിസികൾ ജൂലൈ 22നകം തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ബെഡ്ഡുകളുടെ എണ്ണം 69,215 ആയി ഉയരും. എല്ലാ സിഎഫ്എൽടിസികളിലും രാവിലെ മുതൽ വൈകിട്ടു വരെ ഒപി, ടെലി മെഡിസിൻ, ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തും. കിടന്നു ചികിത്സയിലുള്ളവർ‌ക്ക് ബാത്റൂം സൗകര്യവും ഒരുക്കും. ഫ്രണ്ട് ഓഫിസ്, ഡോക്ടർമാരുടെ കൺസൾടിങ് റൂം, ഫാർമസി, ഒബ്സർവേഷൻ സൗകര്യങ്ങളും മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സൗകര്യവും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here