തിങ്കളാഴ്​ച ഒമാനിൽ കോവിഡ്​ 19 സ്​ഥിരീകരിച്ചത്​ 786 പേർക്ക്​. ഇതിൽ 488 പേർ പ്രവാസികളാണ്​. ഇതോടെ ​രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 12223 ആയി. രോഗമുക്​തി നേടിയവരുടെ എണ്ണം 2682 ആയി ഉയരുകയും ചെയ്​തു.

അമ്പത്​ പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 9491 പേരാണ്​ നിലവിൽ അസുഖ ബാധിതരായിട്ടുള്ളത്​. പുതിയ രോഗികളിൽ 608 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 9256 ആയി. ഇവിടെ 1400 പേർക്ക്​ അസുഖം സുഖപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here