കേരളത്തിൽ ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 89 പേർ രോഗമുക്തി നേടി. ഒരാൾ മരണമടഞ്ഞു. എക്സൈസ് വകുപ്പിലെ ഡ്രൈവർ കെ.പി.സുനിലാണ് മരിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തുനിന്ന് വന്നു. ഇതരസംസ്ഥാനത്തുനിന്ന് വന്ന 29 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 3 പേർക്ക് രോഗം വന്നു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2794 ആയി. ‌1358 പേര്‍ ചികിൽസയിലുണ്ട്. 126839 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 1967 പേർ ആശുപത്രികളിൽ. ഇന്ന് 190 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 169035 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 3149 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

സെന്റിനൽ സർവയലൻസിന്റെ ഭാഗമായി 35032 സാംപിൾ പരിശോധിച്ചു. ഹോട്സ്പോടുകൾ 108 ആയി. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്ത വിദേശ രാജ്യങ്ങളിൽ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിന് ചർച്ച നടക്കുന്നു. യുഎഇ ഖത്തർ എന്നീ രാജ്യങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. മറ്റു രാജ്യങ്ങിലെ പ്രവാസികൾക്ക് ഉപകരിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here