ഒമാനിൽ 905 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതരുടെ എണ്ണം 29471 ആയി. 2804 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 503 പേർ പ്രവാസികളും 402 പേർ സ്വദേശികളുമാണ്​. 772 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 15552 ആയി. മൂന്ന്​ പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 131 ആയി ഉയരുകയും ചെയ്​തു.

13788 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. 33 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ഇതിൽ 101 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 608 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ്​ ബാധിതരുടെ എണ്ണം 21158 ആയി. 11290 പേർക്കാണ്​ ഇവിടെ അസുഖം ഭേദമായത്​.

LEAVE A REPLY

Please enter your comment!
Please enter your name here