ഒമാനിൽ 910 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ രോഗ ബാധിതർ 39060 ആയി. 3191 പേർക്കാണ്​ രോഗപരിശോധന നടത്തിയത്​. പുതിയ രോഗികളിൽ 375 പേർ പ്രവാസികളും 535 പേർ സ്വദേശികളുമാണ്​. 1222 പേർക്ക്​ കൂടി രോഗം ഭേദമായിട്ടുണ്ട്​. ഇതോടെ രോഗമുക്​തരായവരുടെ എണ്ണം 22422 ആയി. ആറു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 169 ആയി ഉയരുകയും ചെയ്​തു. 16469 പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​.

53 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 423 ആയി. ഇതിൽ 115 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​. പുതിയ രോഗികളിൽ 430 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ ആകെ രോഗികളുടെ എണ്ണം 26335 ആയി. ഇതിൽ 15906 പേർക്ക്​​ ഇവിടെ അസുഖം ഭേദമായിട്ടുണ്ട്​.

മരണപ്പെട്ടതിൽ 115 പേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​. സീബിലാണ്​ ഇന്ന്​ കൂടുതൽ രോഗികൾ. 203 പുതിയ കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ബോഷറിൽ 99ഉം മത്രയിൽ 61 ഉം പുതിയ കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here