കോ​വി​ഡ് ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്ന് ജോ​ലി​ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്ര​വാ​സി​ക​ള്‍​ക്ക് ശമ്പള കു​ടി​ശ്ശി​ക​യും ന​ഷ്​​ട​പ​രി​ഹാ​ര​വും ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ നി​യ​മ​സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന ഹർജി​യി​ല്‍ ഹൈ​കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി.ഡൽഹി ആ​സ്ഥാ​ന​മാ​യ ലോ​യേ​ഴ്സ് ബി​യോ​ണ്ട് ബോ​ര്‍​ഡേ​ഴ്സ് സം​ഘ​ട​ന ന​ല്‍​കി​യ ഹർജി​യി​ലാ​ണ്​ ജ​സ്​​റ്റി​സ്​ എ​സ്.​വി. ഭാ​ട്ടി, ജ​സ്​​റ്റി​സ്​ ബ​ച്ചു കു​ര്യ​ന്‍ തോ​മ​സ്​ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ നോ​ട്ടീ​സ്​ ഉ​ത്ത​ര​വാ​യ​ത്. തിരിച്ചു വന്ന പ്രവാസികൾക്ക് ശമ്പള കു​ടി​ശ്ശി​ക​യും ന​ഷ്​​ട​പ​രി​ഹാ​ര​വും നി​യ​മ​പ​ര​മാ​യി വാ​ങ്ങി​ക്കൊ​ടു​ക്കാ​ന്‍ കേ​ന്ദ്രം മു​ന്‍​കൈ​ എടുക്കണം എന്നാണ് ഹരജി. ഗൗരവമേറിയ വി​ഷ​യ​മാ​ണി​തെ​ന്ന്​ ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ നിരീക്ഷിച്ചതിനെ തു​ട​ര്‍​ന്നാ​ണ് കേ​ന്ദ്ര-​സം​സ്ഥാ​ന, സ​ര്‍​ക്കാ​റു​ക​ളു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​നാ​യി ഹ​ര​ജി മാ​റ്റി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here