സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന് വിമാന സര്‍വീസുകള്‍ വീണ്ടും വിപുലീകരിച്ചു. ഈ മാസം രണ്ടാം പകുതിയിലേക്കുള്ള സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പട്ടിക വിപുലപ്പെടുത്തിയത്. പുതിയ പട്ടികയനുസരിച്ച് മുപ്പത്തിയെട്ട് സര്‍വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. സെപ്തംബര്‍ പതിനൊന്ന് മുതല്‍ ഇരുപത്തിയൊന്‍പത് വരെയുള്ള തിയ്യതികളിലാണ് സര്‍വീസുകള്‍.
സെപ്തംബര്‍ രണ്ടാം പകുതിയിലേക്കുള്ള സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഷെഡ്യൂള്‍ വിപുലപ്പെടുത്തിയത്. ഈ മാസം പതിനൊന്ന് മുതല്‍ 29 വരെയുള്ള തിയ്യതികളിലെ സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. പുതുക്കിയ പട്ടികയനുസരിച്ച് കേരളത്തിലേക്കുള്ള പതിനേഴ് സര്‍വീസുകള്‍ ഉള്‍പ്പെടെ 38 വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് സര്‍വീസുകള്‍ നടത്തുക. ദമ്മാം, റിയാദ് വിമാനത്താവളങ്ങളില്‍ നിന്നാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍. ഇത്തവണയും ജിദ്ദയില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസുകളൊന്നുമില്ല.