യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പരിഗണിക്കുന്നതിന് യു.എ.ഇ സമർപ്പിച്ച താൽക്കാലിക നാമനിർദേശ പട്ടികയിൽ റാസൽഖൈമയിലെ നാല് സ്ഥലങ്ങൾകൂടി ഉൾപ്പെടുത്തി യു.എ.ഇ സാംസ്‌കാരിക മന്ത്രാലയം. റാസൽഖൈമ നഗരത്തിന് തെക്ക് ഭാഗത്തുള്ള പവിഴമുത്തുകളുടെ പഴയ നഗരമായ അൽജസീറ അൽ ഹംറ, ഷിമാൽ, ധയ, ജൽഫാർ എന്നീ ചരിത്രപ്രധാനമായ നാല് സ്ഥലങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയത്. യുനെസ്‌കോയിലെ ഐക്യരാഷ്​ട്ര വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടന പരിപാലിക്കുന്ന ലോക പൈതൃക പട്ടികയിൽ പരിഗണിക്കുന്നതിനായി ഇടംനേടിയ താൽക്കാലിക യു.എ.ഇ സൈറ്റുകളുടെ എണ്ണം ഇതോടെ 12 ആയി.

എന്നാൽ, യു.എ.ഇയിലെ അൽഐൻ നഗരം മാത്രമാണ് ലോക പൈതൃക പട്ടികയിൽ ഇതിനകം ഔദ്യോഗിക ഇടം നേടിയത്. ജബൽ ഹഫീത്ത്, ഹിലി, ബിദ ബിന്ത് സൗദ്, ഒയാസിസ് ഏരിയകൾ എന്നിവയാണ് അൽ ഐ​െൻറ സാംസ്‌കാരിക സൈറ്റുകളായി ലോക പൈതൃക പട്ടികയിൽ ഇടംനേടിയിട്ടുള്ളത്. റാസൽഖൈമയിലെ നാല് സുപ്രധാന സൈറ്റുകൾകൂടി യു.എ.ഇയിൽനിന്ന് യുനെസ്‌കോയുടെ താൽക്കാലിക പട്ടികയിൽ ചേർത്തതിൽ സന്തോഷമുണ്ടെന്ന് സാംസ്‌കാരിക യുവജന മന്ത്രിയും ദേശീയ വിദ്യാഭ്യാസ സാംസ്‌കാരിക ശാസ്ത്ര സമിതി ചെയർപേഴ്‌സനുമായ നൂറ ബിൻത്​ മുഹമ്മദ് അൽ കാബി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here