2021ഓടെ പ്രതിവര്‍ഷം ഒരു ബില്യന്‍ ഡോസ് കോവിഡ് -19 വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ ചൈന പദ്ധതിയിടുന്നതായി റിപോര്‍ട്ട്. ചൈനയുടെ വാക്‌സിന്‍ വാര്‍ഷിക ഉല്‍പാദന ശേഷി ഈവര്‍ഷം അവസാനത്തോടെ 610 ദശലക്ഷം ഡോസിലെത്തുമെന്നും 2021 ഓടെ പ്രതിവര്‍ഷം ഒരു ബില്യന്‍ ഡോസിലെത്തുമെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ (എന്‍എച്ച്‌സി) അറിയിച്ചു. ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ പരീക്ഷണാത്മക വാക്‌സിനുകള്‍ അടിയന്തരമായി ഉപയോഗിക്കുന്നതിനെ ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്‌ഒ) പിന്തുണച്ചിരുന്നതായി ചൈന അവകാശപ്പെട്ടു.

ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളില്‍ വാക്‌സിന്‍ കുത്തിവയ്ക്കുന്നത് സംബന്ധിച്ച്‌ ജൂണ്‍ 29ന് ചൈന ലോകാരോഗ്യസംഘടനയെ അറിയിച്ചിരുന്നുവെന്ന് എന്‍എച്ച്‌സിയുടെ ഡെവലപ്മെന്റ് സെന്റര്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്നോളജി ഡയറക്ടര്‍ ജനറല്‍ ഷെങ് സോങ്വേ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂണ്‍ 24നാണ് ചൈന പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ജൂലൈ 22ന് വാക്‌സിനുകള്‍ അടിയന്തരമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയതായും സ്റ്റേറ്റ് മീഡിയ റിപോര്‍ട്ട് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here