ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 82,170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 60,74,703 ആയി. 24 മണിക്കൂറിനിടെ 1039 പേർ മരിക്കുകയും ചെയ്തു. 74,893 പേർ രോഗമുക്തി നേടിയതോടെ കോവിഡ് ഭേദമായവരുടെ എണ്ണം 50 ലക്ഷം കടന്ന് 50,16,520ലെത്തി. 82.58 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
95,542 പേർക്കാണ് കോവിഡിനെ തുടർന്ന് രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടത്. സെപ്റ്റംബർ രണ്ടുമുതൽ പ്രതിദിനം ആയിരത്തിൽ അധികംപേർ കോവിഡ് ബാധിച്ച് മരിക്കുന്നുണ്ട്. 1.57 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
9.62 ലക്ഷംപേരാണ് ചികിത്സയിലുള്ളത്. പ്രതിദിന രോഗ ബാധിത സാധ്യത 11.58 ശതമാനമായി ഉയർന്നു. ശനിയാഴ്ച ഇത് 6.3 ശതമാനമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,09,394 സാമ്പിളുകളാണ് പരിശോധിച്ചത്. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, കേരള എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിനം ഏറ്റവും കൂടുതൽ േപർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന 58 ശതമാനം കേസുകളും ഈ അഞ്ചു സംസ്ഥാനങ്ങളിലാണ്.