കർശന കോവിഡ് സുരക്ഷയൊരുക്കി അൽ ദഫ്‌റ ഫെസ്റ്റിവൽ 2020 നവംബർ അഞ്ച് മുതൽ 2021 ജനുവരി 29 വരെ നടക്കും. അൽ ദഫ്‌റയിലെ മദിനത് സായിദിൽ പ്രത്യേക സൗകര്യമൊരുക്കിയാണ് പൈതൃകാഘോഷം നടക്കുക. അബുദാബി കിരീടാവകാശിയും യുഎഇ. സായുധസേനാ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർത്തൃത്വത്തിൽ പൈതൃകാഘോഷ കമ്മിറ്റിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരം, അറേബ്യൻ സലൂക്കി ഓട്ടം, കുതിരയോട്ടം, വേട്ടപ്പരുന്തുകളുടെ പ്രദർശനം തുടങ്ങിയ മത്സരങ്ങളും കാഴ്ചകളുമാണ് ഒരുക്കുക. മത്സരത്തിനെത്തുന്നവരുടെയും അതിഥികളുടെയും സുരക്ഷയുറപ്പാക്കുന്നതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കും. കോവിഡ് സുരക്ഷ മുൻനിർത്തി പരമ്പരാഗത ചന്തയടക്കം ഇത്തവണ ആഘോഷത്തിൽനിന്ന് ഒഴിവാക്കിയതായി ആഘോഷ കമ്മിറ്റി വൈസ് ചെയർമാൻ ഈസ സൈഫ് അൽ മസ്‌റോയി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here