ഫ്ളോറിഡയില്‍ ഏറ്റവും ഒടുവില്‍ ലഭിച്ച വിവരമനുസരിച്ചു കോവിഡ് ബാധിതരുടെ എണ്ണം 7,00000 കവിഞ്ഞു. മഹാമാരി ഫ്ളോറിഡയില്‍ വ്യാപിച്ചതിനുശേഷം ഇതുവരെ മരിച്ചവരുടെ എണ്ണം 14100 പിന്നിട്ടു.
മയാമി ഡേയ്സ്, ബ്രൊവാര്‍ഡ്, പാംബീച്ച് കൗണ്ടികളിലാണ് വൈറസ് കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. ഫ്ളോറിഡാ സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങാനിരിക്കെ പുതിയ പോസിറ്റീവ് കേസുകളും മരണവും വര്‍ധിച്ചുവരുന്നതില്‍ ഗവണ്മെന്റും ആരോഗ്യവകുപ്പു അധികൃതരും ആശങ്കയിലാണ്. സൗത്ത് ഫ്ളോറിഡായില്‍ രോഗവ്യാപ്തി കുറഞ്ഞുവരുന്നുണ്ടെന്നുള്ളത് നേരിയ ആശ്വാസം പകരുന്നു.