ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. വിജയവഴിയില്‍ തിരിച്ചെത്തുക എന്നതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ലക്ഷ്യം. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 49 റണ്‍സിന്റെ ജയം മുംബൈക്കൊപ്പമുണ്ടായിരുന്നു.
മുംബൈയുടെ എല്ലാം ബാറ്റ്സ്മാന്മാരും ഫോമിലാണ്. ഏറ്റവും സ്ഥിരതയോടെ പന്തെറിയുന്ന പേസര്‍മാരും രോഹിത്തിനൊപ്പമുണ്ട്. സ്പിന്നര്‍മാരും പ്രതീക്ഷയ്ക്കൊത്തുയര്‍ന്നതോടെ മുംബൈ ചാമ്ബ്യന്‍ ടീമായി മാറിക്കഴിഞ്ഞു. നാല് ജയവും മൂന്ന് തോല്‍വിയുമാണ് കൊല്‍ക്കത്തയുടെ അക്കൗണ്ടിലുള്ളത്. ബൗളിംഗ് ആക്ഷന്‍ വിവാദത്തില്‍പ്പെട്ട സുനില്‍ നരെയ്ന് ഇന്നും കളിച്ചക്കില്ല. കമലേഷ് നാഗര്‍കോട്ടിക്ക് പകരം കുല്‍ദീപ് യാദവിനെയും ടോം ബാന്റണ് പകരം ലോക്കീ ഫെര്ഗ്യൂസനേയും ടീമില്‍ ഉള്‍പ്പെടുത്തിയേക്കും. ഫെര്‍ഗ്യൂസന്റെ ഡെത്ത് ഓവറുകളിലെ മികവ് പൊള്ളാര്‍ഡിനെയും പാണ്ഡ്യ സഹോദരന്മാരെയും പിടിച്ചുകെട്ടാന്‍ സഹായിക്കുമെന്നാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.