ഇന്ത്യയിൽ​ ​പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം നാലുമാസ​ത്തെ ഏറ്റവും താഴ്​ന്ന നിരക്കില്‍. 24 മണിക്കൂറിനിടെ 29,164 പേര്‍ക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതോടെ രാജ്യത്ത്​ രോഗം​ സ്​ഥിരീകരിച്ചവരുടെ എണ്ണം 88,74,291 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 449 പേര്‍ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. ഇതോടെ കോവിഡ്​ മൂലം ജീവന്‍ നഷ്​ടമായവരുടെ എണ്ണം 1,30,519 ആയി. 4.53 ലക്ഷം പേരാണ്​ നിലവില്‍ ചികിത്സയില്‍ കഴിയുന്നത്​.

40,791 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്​തു. 82,90,371 ​േപര്‍ ഇതുവരെ രോഗമുക്തി നേടി. 83 ശതമാനമാണ്​ രാജ്യത്തെ രോഗമുക്തി നിരക്ക്​. അതേമസയം വാക്​സിന്‍ സംബന്ധിച്ച്‌​ പുറത്തുവരുന്ന വാര്‍ത്തകള്‍ ലോകത്തിന്​ പ്രതീക്ഷ നല്‍കുന്നുണ്ട്​. അമേരിക്കന്‍ കമ്ബനിയായ ഫൈസറി​െന്‍റ വാക്​സിനും റഷ്യയുടെ സ്​പുട്​നിക്​ അഞ്ച്​ വാക്​സിനും വിജയകരമായ വാര്‍ത്തകള്‍ പുറത്തുവന്നതിന്​ പിന്നാലെ അമേരിക്കന്‍ ബയോടെക്​നോളജി കമ്ബനിയായ മോഡേണയും പരീക്ഷണം വിജയകരമാണെന്ന്​ പ്രഖ്യാപിച്ച്‌​ രംഗത്തെത്തിയിരുന്നു. തങ്ങളുടെ കോവിഡ്​ വാക്​സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്നാണ്​ മോഡേണയുടെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here