ദു​ബൈ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി നി​ർ​മി​ക്കു​ന്ന മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്തൂം സോ​ളാ​ർ പാ​ർ​ക്കിെൻറ നാ​ലാം​ഘ​ട്ട പ​ദ്ധ​തി ഉ​ട​ൻ തു​ട​ങ്ങും. ലോ​ക​ത്തി​ലെ വ​ലി​യ ഉൗ​ർ​ജ സം​ഭ​ര​ണ ​​പ​ദ്ധ​തി​യു​ടെ നാ​ലാം​ഘ​ട്ട​ത്തിെൻറ ശേ​ഷി 950 മെ​ഗാ​വാ​ട്ടാ​ണ്. ലോ​ക​ത്തി​ലെ വ​ലി​യ സോ​ളാ​ർ പ​വ​ർ ട​വ​റും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.

നാ​ലാം​ഘ​ട്ട പ​ദ്ധ​തി വ​ഴി 3,20,000 വീ​ടു​ക​ൾ​ക്ക് ഉൗ​ർ​ജം പ്ര​ദാ​നം ചെ​യ്യു​മെ​ന്നും പ്ര​തി​വ​ർ​ഷം 1.6 ദ​ശ​ല​ക്ഷം ട​ൺ കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കു​മെ​ന്നും ദീ​വ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

264 മീ​റ്റ​റാ​ണ് ഉ​യ​രം. 2030ഓ​ടെ 5000 മെ​ഗാ​വാ​ട്ട് സൗ​രോ​ർ​ജ​മാ​ണ് മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ് സോ​ളാ​ർ പാ​ർ​ക്കി​ൽ​നി​ന്ന് ല​ക്ഷ്യ​മി​ടു​ന്ന​ത്. മൊ​ത്തം 50 ശ​ത​കോ​ടി ദി​ർ​ഹം ചെ​ല​വാ​ണ് സോ​ളാ​ർ പാ​ർ​ക്കി​െൻറ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

LEAVE A REPLY

Please enter your comment!
Please enter your name here