എമിറാത്തി പൗരന്മാര്‍ക്കും 60 വയസും അതില്‍ കൂടുതലുമുള്ള ദുബായ് നിവാസികള്‍ക്കും സിനോഫാറം കോവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍ നല്‍കി തുടങ്ങുന്നതാണെന്ന് ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ) വ്യക്തമാക്കി. നാദ് അല്‍ ഹംറ് ഹെല്‍ത്ത് സെന്റര്‍, അല്‍ തവാര്‍ ഹെല്‍ത്ത് സെന്റര്‍, അല്‍ മന്‍ഖൂല്‍ ഹെല്‍ത്ത് സെന്റര്‍ എന്നിവിടങ്ങളിലായിരിക്കും സിനോഫാം വാക്സിന്‍ ലഭ്യമാകുമെന്ന് അതോറിറ്റി അറിയിച്ചു.

ആദ്യ ഘട്ടത്തില്‍ നേരത്തെ വാക്സിനേഷനുവേണ്ടി രജിസ്റ്റര്‍ ചെയ്‍തവരെ ദുബൈ ഹെല്‍ത്ത് അതോരിറ്റിയുടെ കോണ്‍ടാക്ട് സെന്ററില്‍ നിന്ന് ബന്ധപ്പെടും. എമിറേറ്റില്‍ ലഭ്യമായ വിവിധ തരം വാക്‌സിനുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് വേണ്ടത് തിരഞ്ഞെടുക്കാന്‍ അവസരം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി ക്ലിനിക്കല്‍ സപ്പോര്‍ട്ട് സര്‍വീസസ് സിഇഒ ഡോ ഫരീദ അല്‍ ഖാജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here