പ്രശസ്ത തമിഴ് സംവിധായകന് ശങ്കറിനെതിരേ ജാമ്യമില്ലാ വാറണ്ട്. യന്തിരന് സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന കേസിലാണ് നടപടി. ചെന്നൈ എഗ്മോര്‍ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.
എഴുത്തുകാരന് അറൂര്‍ തമിഴ് നാടനാണ് എഗ്മോര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യന്തിരനാക്കിയതെന്നാണ് അറൂര്‍ പരാതിയില്‍ ആരോപിക്കുന്നത്. അറൂര്‍ നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും കേസില്‍ പത്തു വര്‍ഷമായിട്ടും ശങ്കര്‍ കോടതിയില്‍ ഹാജരാകാതിരുന്നതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
2010ലാണ് യന്തിരന് ആദ്യഭാഗം റിലീസ് ചെയ്തത്. സ്റ്റൈല്‍ മന്നന് രജനികാന്തും ഐശ്വര്യറായിയും തകര്‍ത്തഭിനയിച്ച ചിത്രം ബോക്സ്ഓഫീസില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു.