യുഎഇയില്‍ ബുധനാഴ്ച 3,977 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന 12 പേര് കൂടി മരണപ്പെടുകയും ചെയ്തു. രാജ്യത്ത് 4,075 പേരാണ് പുതിയതായി രോഗമുക്തി നേടിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,13,626 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,89,276 പേര് ഇതിനോടകം രോഗമുക്തരായി.
രാജ്യത്ത് 878 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,73,952 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നിലവില്‍ 24,070 കോവിഡ് രോഗികളാണ് യുഎഇയിലുള്ളത്.