ഒമാനില്‍ ഇന്ന് 197 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 236 പേര് രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് നിലവില്‍ 1,28,089 പേരാണ് കോവിഡ്മുക്തരായിട്ടുള്ളത്. അതേസമയം ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 1,36,187 ആയി.