ദുബായില്‍ അംഗീകാരം ലഭിക്കാത്ത മരുന്നുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.ശ്വാസകോശ അണുബാധയ്ക്ക് ഉപയോഗിക്കുന്ന ജുള്‍മെന്റിന്‍ 375 എം.ജി., കഫം സംബന്ധമായ അസുഖങ്ങള്‍ക്ക് നിര്‍ദേശിക്കുന്ന മ്യൂകോലൈറ്റ് സിറപ്പ്, ആസ്ത്മയ്ക്കുള്ള ബ്യൂട്ടാലിന്‍, കൊളസ്ട്രോളിന് നിര്‍ദേശിച്ചിരുന്ന ലിപിഗാര്‍ഡ്, ഹീമറോയ്ഡ്സിനുള്ള സുപ്രാപ്രോക്ട്, അലര്‍ജിക്കുള്ള ഗൂപിസോണ്‍ എന്നിവയാണ് വിപണിയില്‍നിന്ന് പിന്‍വലിച്ചത്.
യു.എ.ഇ. ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളായ ജുല്ഫറും ഗള്‍ഫ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് പി.എസ്.സി.യും ചേര്‍ന്നുനിര്‍മിച്ച മരുന്നുകള്‍ ദുബായിലെ ക്വാളിറ്റി കണ്ട്രോള് ലബോറട്ടറിയില്‍ പരിശോധിച്ചിരുന്നു.