കനത്ത മഴയെത്തുടർന്ന് മുംബൈ മലാഡില്‍ നാലു നില കെട്ടിടം മറ്റൊരു കെട്ടിടത്തിന്റെ മുകളിലേക്ക് തകര്‍ന്നു വീണ് 9 പേര് മരിച്ചു. അപകടം നടക്കുന്ന സമയത്ത് 70 പേര് കെട്ടിടത്തിനകത്തുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ നല്കുന്ന വിവരം.
9 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. കിഴക്കന്‍ മുംബൈയിലെ മലാഡില്‍ ന്യൂ കളക്ടര്‍ കോംപൗണ്ടിലാണ് തകര്‍ന്ന കെട്ടിടം.
അപകടത്തെ തുടര്‍ന്ന് സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. അപകട നിലയിലുള്ള സമീപത്തെ മുന്നോളം കെട്ടിടങ്ങളില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്.അതേസമയം കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് ഒമ്ബത് പേരുടെ ജീവന് നഷ്ടപ്പെടാന്‍ ഇടയാക്കിയ അപകടത്തിന് ഇടയാക്കിയത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം തകര്‍ന്നുവീണ കെട്ടിടത്തിന് സമീപമുള്ള മൂന്ന് കെട്ടിടങ്ങള്‍ ജീര്‍ണ്ണാവസ്ഥയിലാണ്. ഇതിനെ തുടര്‍ന്ന് സുരക്ഷ മുന്‍ നിര്‍ത്തി മുംബൈ കോപ്പറേഷന് ഇവിടെ നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.