ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ ആകെ എണ്ണം 3,30,27,621 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,948 പുതിയ കൊറോണ വൈറസ് അണുബാധകള്‍ രേഖപ്പെടുത്തി. 219 പുതിയ മരണങ്ങളോടെ, മരണസംഖ്യ 4,40,752 ആയി ഉയര്‍ന്നു.
167 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. രാവിലെ 8 മണിക്ക് അപ്ഡേറ്റ് ചെയ്ത ഡാറ്റ അനുസരിച്ച്, മരണനിരക്ക് 1.33 ശതമാനമായി കുറഞ്ഞു. കോവിഡ് -19 വാക്സിനേഷന് പദ്ധതി പ്രകാരം ഈ വര്‍ഷം ഡിസംബറോടെ എല്ലാവര്ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ജി കിഷന് റെഡ്ഡി ഞായറാഴ്ച പറഞ്ഞു.